മാള: ഹൃദയാഘാതത്തെ തുടർന്ന് കൊച്ചുകടവ് കടവിൽ പറമ്പിൽ ബാബുവിന്റെ മകൻ ഷമീർ (46) ബഹ്റൈനിൽ നിര്യാതനായി. കുവൈത്ത് എംബസി ജീവനക്കാരനായിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അവധി കഴിഞ്ഞ് നാട്ടിൽനിന്ന് എത്തി അടുത്ത ദിവസമായിരുന്നു സംഭവം. മൃതദേഹം നാട്ടിൽ എത്തിക്കും. ഭാര്യ: സുമയ്യ. മാതാവ്: ഐഷാബീവി. മക്കൾ: സൽമാനുൽ ഫാരിസ്, ആയിഷ, സബാഹ്, മുഹമ്മദ് ഷിനാസ്. സഹോദരങ്ങൾ: ഷബീർ, ഷമീന.