പുത്തൂർ: റിട്ട. അധ്യാപികയെ വീട്ടിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ വെളുത്തേടത്ത് പരേതനായ ശങ്കുണ്ണി മാസ്റ്ററുടെ ഭാര്യ ലീലയാണ് (85) മരിച്ചത്. മരോട്ടിച്ചാൽ എ.യു.പി സ്കൂളിലെ മുൻ അധ്യാപികയാണ്. വ്യാഴാഴ്ച രാവിലെ എഴുമണിയോടെ മുറിയിൽ വെച്ച് ലീല തലയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സമയം ലീലയുടെ മകൾ രതിയും മരുമകൻ ഉണ്ണികൃഷ്ണനും വീട്ടിലുണ്ടായിരുന്നു. മറ്റ് മക്കൾ: ശിവദാസൻ, സതീശൻ. ഒല്ലൂർ പോലീസ് മരുമകൻ ഉണ്ണികൃഷ്ണന്റെ മൊഴി പ്രകാരം തുടർ നടപടി സ്വീകരിച്ചു. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.