മേപ്പയൂർ: ഇരിങ്ങത്ത് പുനത്തിൽ മൊയ്തീൻ മാസ്റ്റർ (86) നിര്യാതനായി. ദീർഘകാലം വിളയാട്ടൂർ ഗവ. എൽ.പി സ്കൂൾ, പയ്യോളി ഫിഷറീസ് എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും മുകപ്പൂർ എൽ.പി സ്കൂൾ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരിങ്ങത്ത് ജുമുഅത്ത് പള്ളി സെക്രട്ടറി, കെ.എൻ.എം ഇരിങ്ങത്ത് ശാഖ പ്രസിഡന്റ് എന്നീ നിലയിലും പ്രവർത്തിച്ചു. ഭാര്യ: ആമിന. മക്കൾ: റംല, സാബിറ, ഫൗസിയ, നസീർ (ഖത്തർ). മരുമക്കൾ: മൂസ (ചെറുവണ്ണൂർ), ഹമീദ് (മൂടാടി), ജാഫർ (മണിയൂർ), ആയിഷ.