കുന്ദമംഗലം: പതിമംഗലത്ത് ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് രാവിലെ നടക്കാനിറങ്ങിയ അധ്യാപകൻ മരിച്ചു. കോഴിക്കോട് ഫറോക്ക് നല്ലൂർ നാരായണ സ്കൂൾ അധ്യാപകൻ പതിമംഗലം അവ്വാ തോട്ടിൽ രാജു (47) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ദേശീയപാതയിൽ എതിർ ദിശയിലൂടെയെത്തി രാജുവിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. പിതാവ്: പരേതനായ ചോയിക്കുട്ടി. മാതാവ്: യശോദ. ഭാര്യ: സിമി. മക്കൾ: അനുവിന്ദ്, അഭിനവ്.