ബേപ്പൂർ: ആർ.എം ഹോസ്പിറ്റലിന് കിഴക്ക് വശം കുന്നത്ത് ദിവാകരൻ (71) നിര്യാതനായി. ബേപ്പൂർ തുറമുഖത്തെ ആദ്യകാല കയറ്റിറക്ക് തൊഴിലാളിയും, സി.ഐ.ടി.യു പോർട്ട് സെക്ഷൻ മുൻ കൺവീനറുമായിരുന്നു. ഭാര്യ: സ്നേഹപ്രഭ. മക്കൾ: ദിലീപ്, ദീപ (ഫറോക്ക്), ദീപ്തി (കുടുംബശ്രീ സി.ഡി.എസ് മെമ്പർ). മരുമക്കൾ: സനുഷ, സി.പി. ബൈജു, പരേതനായ ടി. പ്രവീഷ്. സഹോദരങ്ങൾ: കല്യാണിക്കുട്ടി, ലക്ഷ്മി, സൗമിനി, പരേതനായ ശിവദാസൻ. സഞ്ചയനം തിങ്കളാഴ്ച.