പേരാമ്പ്ര: തൊഴിലുറപ്പ് പ്രവൃത്തിക്കിടെ ഉയരത്തിൽനിന്ന് വീണ് മരിച്ചു. കോട്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് നരയംകുളത്തെ തൈക്കണ്ടി ജയകൃഷ്ണൻ (ഗോവിന്ദൻ -52) ആണ് മരിച്ചത്. രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയായ ഇദ്ദേഹം വ്യാഴാഴ്ച പറക്കാടുമ്മൽ തൊഴിലുറപ്പ് തൊഴിലെടുക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. പരേതനായ ബാലൻ നായരുടെയും കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അർജുൻ, അതുല്യ. മരുമകൻ: ശരത്ത് ഫറോക്ക്. സഹോദരൻ: മുരളി.