ഗുരുവായൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലെ ശുചിമുറിയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ഇന്വരാജിനെയാണ് (49) മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗുരുവായൂരില്‍ ശനിയാഴ്ച 6.40ന് എത്തിയ എഗ്മോര്‍ എക്സ്പ്രസിന്റെ ശുചിമുറി വൃത്തിയാക്കാനെത്തിയ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. ടെമ്പ്ള്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഗുരുവായൂര്‍ ആക്ട്സ് ആംബുലന്‍സ് പ്രവര്‍ത്തകരുടെ സഹായത്തോടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.