തിരുവനന്തപുരം: കുറവൻകോണം പി.ആർ എൻക്ലേവ് (3 ബി) ൽ ഡോ. ജേക്കബ് മാത്യു ഒളശ്ശയിൽ (83) നിര്യാതനായി. തിരുവനന്തപുരം വൈ.എം.സി.എ പേട്രൻ മെംബർ, വൈ.എം.സി.എ ദേശീയ കൗൺസിൽ സീനിയർ സിറ്റിസൺ കമ്മിറ്റി ചെയർമാൻ, തിരുവനന്തപുരം സീനിയർ സിറ്റിസൺ അസോസിയേഷൻ പ്രസിഡന്റ്, റോട്ടറി ഇന്റനാഷനൽ അസി.ഗവർണർ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. മാർത്തോമ്മ സഭ മുൻ കൗൺസിൽ അംഗം, ഫൊക്കാനയുടെ സ്ഥാപിത ട്രഷറർ, 40 വർഷം കാലിഫോർണിയയിൽ മാനസികാരോഗ്യ വിദഗ്ധൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു. ഭാര്യ: വാളകം കിഴക്കേടത്ത് മറിയാമ്മ, (കായംകുളം സെന്റ് ജോൺസ് സ്കൂൾ പ്രിൻസിപ്പൽ). മക്കൾ: അനിത, സൂസൻ, ഡോ. ജോൺ എം. ഒളശ്ശയിൽ. മരുമകൻ ഡോ. ഫിലിപ് ജോസഫ് (എല്ലാവരും യു.എസ്). ചൊവ്വാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരം വഴുതക്കാട് ശാലോം മാർത്തോമ്മ പള്ളിയിൽ പൊതുദർശനം സംസ്കാരം വൈകീട്ട് നാലിന് മാവേലിക്കര കരിപ്പുഴ ശാലോം മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ.