ചാത്തമംഗലം: നെല്ലിക്കാപ്പറമ്പ് മുസ്ലിയാരകത്ത് അബ്ദുറഹ്മാൻ എന്ന എം.എ. അബ്ദുറഹ്മാൻ (70) നിര്യാതനായി. തിരുവനന്തപുരം പി.എം.ജി ഓഫിസിൽ ഡെപ്യൂട്ടി ഓഫിസ് സൂപ്രണ്ടായി വിരമിച്ച ഇദ്ദേഹം നടക്കാവ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫിസിൽ ദീർഘകാലം ജോലി ചെയ്തിരുന്നു. ആനുകാലികങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരം എഴുത്തുകാരനായിരുന്നു. ഭാര്യ: ഹസീന ബീഗം വലിയകത്ത് (തിരൂർ). മക്കൾ: അഫ്ഷാന നജീദ് (ദുബൈ), ആസിം അകത്ത് (യു.എസ്.എ), അഖീല അൻസാർ (ദുബൈ). മരുമക്കൾ: നജീദ് ചേന്ദമംഗലൂർ (ദുബൈ), അൻസാർ പയ്യോളി (ദുബൈ), നിഷിത കോഴിക്കോട് (യു.എസ്.എ).