ഓമശ്ശേരി: താമരശ്ശേരി റോഡി0ൽ മുടൂരിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. അരീക്കോട് ഉഗ്രപുരം കോലാർ വീട്ടിൽ നിവേദാണ് (21) മരിച്ചത്. ശനിയാഴ്ച രാവിലെ 6.45നാണ് അപകടം. കൂട്ടുകാരോടൊപ്പം വയനാട്ടിൽനിന്ന് അരീക്കോട്ടേക്കുള്ള യാത്രക്കിടെയാണ് അപകടം. മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് നിവേദ് ടിപ്പറിന് അടിയിലേക്കു വീഴുകയായിരുന്നു. യുവാവിന്റെ തലയിലൂടെ ടിപ്പർ കയറിയിറങ്ങി. ഹെൽമറ്റ് ധരിച്ചെങ്കിലും പ്രയോജനമായില്ല. ഉടനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുചക്രവാഹന വർക്ക്േഷാപ്പ് ജീവനക്കാരനാണ് നിവേദ്. താമരശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഉഗ്രപുരം കോലാർ വീട്ടിൽ പ്രേമചന്ദ്രൻ-റീന എന്നിവരുടെ മകനാണ്. സഹോദരൻ: നവനീത്.