ആയൂർ: നടുക്കുന്ന് ചാലിതോട്ടത്തിൽ ഹൗസിൽ പരേതനായ യോഹന്നാന്റെ ഭാര്യ മറിയാമ്മ യോഹന്നാൻ (88) നിര്യാതയായി. ഏനാത്ത് കിഴക്കുപുറം അമ്മോണത്ത് കുടുംബാംഗമാണ്. മക്കൾ: തോമസ് ജോൺ, ജോർജ്, മേരിക്കുട്ടി, ലീലാമ്മ, ലിസി. മരുമക്കൾ: സലോമി, പരേതയായ ലൈല, ശാമുവേൽകുട്ടി, ജോർജ്, കുഞ്ഞുകുഞ്ഞ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ആയൂർ ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.