ഗുരുവായൂര്‍: പടിഞ്ഞാറേ നടയിലെ എന്‍.എസ്.എസ് ഗസ്റ്റ് ഹൗസിന് സമീപം ഇന്നർ റിങ് റോഡിലെ നടപാതയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. 45 വയസ്സ് തോന്നിക്കുന്ന ഇയാള്‍, ഇളംനീല മഞ്ഞ വരയോടുകൂടിയ മുഷിഞ്ഞ ഷര്‍ട്ടും, കാവി മുണ്ടുമാണ് ധരിച്ചിട്ടുള്ളത്. ടെമ്പിള്‍ സ്റ്റേഷന് എസ്.ഐ ഐ.എസ്. ബാലചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി.