കയ്പമംഗലം: പെരിഞ്ഞനത്ത് കാറിന്റെ ഡോറിൽ തട്ടി വീണ സ്കൂട്ടർ യാത്രക്കാരി മരിച്ചു. മതിലകം കാതിക്കോട് സ്വദേശി താളിയാരിൽ അൻവറിന്റെ ഭാര്യ ജുബേരിയയാണ് (35) മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലരയോടെ പെരിഞ്ഞനം പഞ്ചായത്ത് ഓഫിസിന് തെക്ക് കപ്പേളക്കടുത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട കാറിന്റെ ഡോർ പെട്ടെന്ന് തുറന്നപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടിയാണ് അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ജുബേരിയയെ ആക്ട്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കയ്പമംഗലം പൊലീസ് നടപടി സ്വീകരിച്ചു.