തളിക്കുളം: തളിക്കുളം രവി നഗറിന് വടക്ക് ഉണ്ണിപെരക്ക് സമീപം മുണ്ടൻ വീട്ടിൽ രഘുവരന്റെ മകൻ പ്രകാശൻ (52) നിര്യാതനായി. തളിക്കുളം സെന്ററിൽ കൃഷ്ണ ഫാൻസി സ്റ്റോഴ്സ് കട നടത്തിവരികയായിരുന്നു. വൃക്ക സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. എ.കെ.ടി.എ നാട്ടിക യൂനിറ്റിലെ അംഗമായിരുന്നു. മാതാവ്: കുഞ്ഞി കാളി. ഭാര്യ: ബിനിത. മക്കൾ: വിഷ്ണു, കൃഷ്ണ പ്രിയ.