പഴയന്നൂർ: സെന്റ് തോമസ് കോൺവെന്റ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. കല്ലേപ്പാടം മുജീബ് റഹ്മാന്റെയും ഹസീനയുടെയും മകൻ അഫ്രാസ് റഹ്മാനാണ് (8) മരിച്ചത്. സ്കൂളിൽ കുഴഞ്ഞുവീണ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: ആഷിന.