തൃശൂർ: കോലഴി ആലുക്കൽ ഗാർഡനിൽ ‘ഹരിഗീത’ ത്തിൽ വി. വിവേക് (55) നിര്യാതനായി. ധനലക്ഷ്മി ബാങ്ക് ഹെഡ് ഓഫിസിൽ ഓഫിസറായിരുന്നു. പരേതരായ കവപ്ര വാരിയത്ത് ജനാർദന വാരിയരുടെയും വടക്കേപ്പാട്ട് വാരിയത്ത് ശാരദ വാരസ്യാരുടെയും മകനാണ്. ഭാര്യ: നെല്ലുവായ് പുത്തൻ വാരിയത്ത് ജയന്തി (അധ്യാപിക, ചിന്മയ വിദ്യാലയം, കോലഴി). മക്കൾ: കാവ്യ (എൻജിനീയർ, കൊരട്ടി ഇൻഫോ പാർക്ക്), കീർത്തി (എൻജിനീയർ, ബംഗളൂരു). സഹോദരങ്ങൾ: ഡോ. വൃന്ദ (ചീഫ് ഡെന്റൽ സർജൻ, ശാന്തി ആശുപത്രി, കൊടകര), ഡോ. വിദ്യ (പൽമോളോജിസ്റ്റ്, ജനറൽ ആശുപത്രി, തൃശൂർ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പുഴക്കൽ ശാന്തിഘട്ടിൽ.