നെടുമങ്ങാട്: കേരളത്തിലെ ആദ്യ കർഷകമിത്ര അവാർഡ് ജേതാവായ റിട്ട. അഗ്രികൾചർ ഓഫിസർ മൂഴി ഇരൃനാട് കൃഷ്ണവിലാസത്തിൽ ബി. ഗോപാലകൃഷ്ണൻ തമ്പി (85) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജ അമ്മ. മക്കൾ: വിജി കുമാരൻ തമ്പി (യു.എ.ഇ), ഗംഗാറാണി (ഡി.പി.ഐ സൂപ്രണ്ട്, മലപ്പുറം), രജികുമാരൻ തമ്പി (ഗവ. കോൺട്രാക്റ്റർ), പ്രവീൺ ജി. തമ്പി (എൻ.എസ്.എസ് എച്ച്.എസ്.എസ് അടൂർ). മരുമക്കൾ: പ്രീതി തമ്പി (യു.എ.ഇ), ഹരികുമാർ (ഗവ. പ്രസ് തിരുവനന്തപുരം), സൗമ്യ തമ്പി (അധ്യാപിക), അഭിരാമി തമ്പി.