ചാത്തമംഗലം: കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാംവർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥി പശ്ചിമ ബംഗാൾ ബർദമാൻ ദുർഗാപൂർ ഐൻസ്റ്റീൻ അവന്യൂവിൽ രാജേശ്വർ ശർമയുടെ മകൻ നിധിൻ ശർമയാണ് (22) മരിച്ചത്. ബുധനാഴ്ച പുലർച്ച 5.30 ഓടെയാണ് സംഭവം. മെഗാ ഹോസ്റ്റൽ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് താഴെ വീണാണ് മരണം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. ജീവിക്കാൻ താൽപര്യമില്ലെന്നു സൂചിപ്പിച്ച് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നതായി പൊലീസ് അറിയിച്ചു. മാതാവ്: ഉഷ ശർമ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയച്ച മൃതദേഹം ബന്ധുക്കളെത്തിയശേഷം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.