കോഴിക്കോട്: സൈനികനെ കോഴിക്കോട്ടെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ 53ാം മയിൽ കൂളകുറുശ്ശി വീട്ടിൽ ബിജിത്തിനെയാണ് (25) കോഴിക്കോട് മുതലക്കുളത്തെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ബി. ടെക് ബിരുദധാരിയായ ബിജിത്ത് കരസേനയിൽ സാങ്കേതികവിഭാഗം ഉദ്യോഗസ്ഥനാണ്.
മൂന്ന് വർഷം മുമ്പാണ് കരസേനയിൽ ചേർന്നത്. ലീവ് കഴിഞ്ഞ് പാലക്കാട്ടെ വീട്ടിൽ നിന്ന് കഴിഞ്ഞയാഴ്ച ശ്രീനഗറിലേക്ക് പോയതാണ്. രണ്ട് മാസം മുമ്പാണ് ലീവിൽ നാട്ടിലെത്തിയത്. ഫെബ്രുവരി 13ന് ശ്രീനഗറിൽ റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നുവെന്ന് സഹോദരൻ വിപിൻ ദേവ് പറഞ്ഞു. ശ്രീനഗറിലേക്ക് പോവാതെ ഡൽഹിയിൽ നിന്ന് തിരിച്ചുപോന്നുവെന്നാണ് മനസ്സിലാവുന്നത്. ഫെബ്രുവരി 15ന് രാവിലെ 5.40 നാണ് ബിജിത്ത് കോഴിക്കോട്ടെ ഹോട്ടലിൽ മുറിയെടുത്തത്.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സീലിങ്ങിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കസബ പൊലീസിന്റെ നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡി. കോളജ് മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം പാലക്കാട്ടേക്ക് കൊണ്ടുപോവും. പിതാവ് വാസു. മാതാവ്: ബിന്ദു. സഹോദരങ്ങൾ: വിപിൻ ദേവ്, ബിജി