മദീന: കെട്ടിടം പണിക്കിടെ കാൽ വഴുതിവീണ് മലയാളി മരിച്ചു. കോഴിക്കോട് പയ്യാനക്കൽ സ്വദേശി പാലക്കൽ പറമ്പ് ഇബ്രാഹിം (46) ആണ് മരിച്ചത്. മദീന തരീഖ് സുൽത്താനയിൽ കെട്ടിടം പണിക്കിടെ കാൽ വഴുതി താഴെ വീണായിരുന്നു മരണം. ദീർഘകാലമായി മദീനയിൽ പ്രവാസിയായ ഇദ്ദേഹം രണ്ടു മാസം മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. പിതാവ്: കുഞ്ഞാലി പുളിക്കൽ. മാതാവ്: നബീസ. ഭാര്യ: ജസീന. മക്കൾ: ഫാത്തിമ, സഫ, മർവ, ആയിശ. മൃതദേഹം മദീനയിൽ ഖബറടക്കും.