തിരുവനന്തപുരം: മുസ്ലിംലീഗ് സംസ്ഥാന കൗൺസിൽ അംഗവും സാംസ്കാരിക പ്രവർത്തകനുമായ പൂന്തുറ മാണിക്യവിളാകം അൽത്താഫ് ലാൻഡിൽ എ.കെ. അബു മാണിക്കവിളാകം (68) നിര്യാതനായി. തിരുവനന്തപുരം വെസ്റ്റ് നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, ഐക്യജനാധിപത്യമുന്നണി നിയോജകമണ്ഡലം കൺവീനർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഷക്കീല ബീവി. മക്കൾ: അൽ അമീൻ, ഇർഷാദ്, അൽത്താഫ്, നദീറ ബീവി. മരുമക്കൾ: സജിന, ഷാജിന, സുമയ്യ, നാസുമുദ്ദീൻ.