ആമ്പല്ലൂർ: തൃക്കൂരിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു. കല്ലൂർ കിഴക്കൂട്ട് വീട്ടിൽ രാമകൃഷ്ണനാണ് (85) മരിച്ചത്. കഴിഞ്ഞ ഒമ്പതിന് തൃക്കൂർ പകര പാലത്തിക്കര ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. 10 ദിവസം മുമ്പ് മരിച്ച സഹോദരന്റെ വീട്ടിൽനിന്ന് രാത്രി പോകുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ: കല്യാണി. മക്കൾ: ആനന്ദൻ, ജയൻ, ഷർളി. മരുമക്കൾ: സിന്ധു, രമ്യ, ഗോപി.