തിരുവില്വാമല: പട്ടിപ്പറമ്പ് സെന്ററിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ വഴിയാത്രക്കാരൻ മരിച്ചു. പട്ടിപ്പറമ്പ് താഴത്തേതിൽ വീട്ടിൽ ചാത്തു (ഉണ്ണി - 66) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. തലക്ക് പരിക്കേറ്റ ചാത്തുവിനെ തിരുവില്വാമലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് മുളങ്കുന്നത്ത്കാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രാധ. മക്കൾ: പത്മാവതി, ജയൻ, പ്രകാശ്. മരുമക്കൾ: മാതേഷ്, ദിവ്യ, രാജലക്ഷ്മി.