വടക്കേകാട്: നാലാംകല്ലിൽ സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. നാലാംകല്ല് കടാമ്പുള്ളി വാലംപറമ്പത്ത് നാരായണന്റെ ഭാര്യ പത്മാവതി (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.15ഓടെ നാലാം കല്ല് ഫെഡറൽ ബാങ്കിനടുത്താണ് അപകടം. സ്കൂട്ടർ യാത്രക്കാരി വടക്കേകാട് കല്ലിങ്ങൽ പറയങ്ങാട്ടിൽ ഹബീജക്ക് (29) പരിക്കേറ്റു. ഇരുവരെയും വൈലത്തൂർ ആക്ട്സ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്മാവതി മരിച്ചു. മക്കൾ: ബിജു, ബിനീഷ്, ബീന, ബിന്ദു. മരുമക്കൾ: സൗമ്യ, ശ്രുതി, അജയൻ, വിനയൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പരൂർ നിദ്രാലയത്തിൽ.