ചേർപ്പ്: ചേർപ്പ് പെരിഞ്ചേരിക്കാരൻ ഫ്രാൻസിസിന്റെ മകൻ സനോജ് (44) മുംബൈയിലെ ഹോട്ടലിൽ വീണ് മരിച്ചു. കഴിഞ്ഞദിവസം സുഹൃത്തിനൊപ്പം മുംബൈയിലേക്ക് പോയതായിരുന്നു. വ്യാഴാഴ്ച രാത്രി ഹോട്ടൽ മുറിയിൽ നിന്ന് താഴേക്ക് ഇറങ്ങവെയാണ് സംഭവം. ചേർപ്പ് സെന്ററിലെ ഓട്ടോറിക്ഷ തൊഴിലാളിയും ചേർപ്പ് വാസ്കോ ഫുട്ബാൾ ടീമംഗവുമാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: ജെനി. മക്കൾ: കാതറിൻ, ക്രിസ്റ്റി.