അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ തേനീച്ചയുടെ കുത്തേറ്റയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. അരൂർമുഴി പണ്ടാരപ്പറമ്പിൽ മോഹനന്റെ മകൻ ദിലീപ് (51) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് വീടിന് സമീപത്തെ മതിലിലെ തേനീച്ചക്കൂട് പൊളിക്കുന്നതിനിടെ ഇദ്ദേഹത്തിന് കുത്തേറ്റിരുന്നു. കൂടുതൽ കുത്തേറ്റിരുന്നില്ലെങ്കിലും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വീട്ടിൽ അൽപനേരം വിശ്രമിച്ച ദിലീപിനെ പിന്നീട് അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ ആംബുലൻസിൽ അതിരപ്പിള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു. മതിലു പൊളിക്കുന്നതിനിടെയുണ്ടായ പൊത്തിൽ കൈയിട്ട ഇദ്ദേഹത്തെ പാമ്പ് കടിച്ചതാണോയെന്നും സംശയമുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ചാലക്കുടി താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സതി. മക്കൾ: ആതിര, അനഘ. മരുമകൻ: ആദർശ്.