കോഡൂര്‍: വെസ്റ്റ് കോഡൂര്‍ സ്വദേശി സി.എച്ച്. യൂസുഫ് (61) നിര്യാതനായി. സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) മലപ്പുറം മണ്ഡലം പ്രസിഡന്റും മുസ്ലിം ലീഗ് ജില്ല കൗണ്‍സില്‍ അംഗവുമാണ്. എം.എസ്.എഫിലും യൂത്ത് ലീഗിലും മുസ്ലിം ലീഗിലും പ്രവാസി ലീഗിലും വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പരേതരായ ചക്കിങ്ങത്തൊടി അബ്ദുറസാഖിന്റെയും പേരാപ്പുറത്ത് മമ്മാദിയയുടെയും മകനാണ്. ഭാര്യ: ജഷീല. മക്കള്‍: ഹന്ന ഹാദിയ, മുഹമ്മദ് ഹാഷിം. സഹോദരങ്ങള്‍: അലവിക്കുട്ടി, അബ്ദുറസാഖ് (നാണി), കബീര്‍, സീനത്ത്, റംല.