കക്കോടി: കിഴക്കുംമുറി ലൗഡേയിൽ പി.കെ. അബ്ദുൽ ലത്തീഫ് (61) നിര്യാതനായി. സി.പി.എം ചാലിൽ താഴം ബ്രാഞ്ച് അംഗം, സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് കിഴക്കുംമുറി മേഖല കൺവീനർ, കർഷക സംഘം യൂനിറ്റ് സെക്രട്ടറി, കൈരളി ലൈബ്രറി ആൻഡ് റീഡിങ് റൂം പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. പിതാവ്: പരേതനായ മോയികുട്ടി മാസ്റ്റർ. മാതാവ്: പരേതയായ കുഞ്ഞാമി ചാലിക്കര. ഭാര്യ: സുഹറ (കായണ്ണ). മക്കൾ: എമിൽ ലത്തീഫ് (ഖത്തർ), ഷമിൽ ലത്തീഫ് (ബഹ്റൈൻ). മരുമക്കൾ: നാസ്നിൻ, റംസീന. സഹോദരങ്ങൾ: അബ്ദുൽ അസീസ് (റിട്ട. അധ്യാപകൻ, അവിടനല്ലൂർ ജി.എച്ച്.എസ്.എസ്), സഫിയ (അധ്യാപിക, ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി), റാബിയ (അധ്യാപിക, ജി.എച്ച്.എസ്.എസ് അവിടനല്ലൂർ), ഫൗസിയ എരഞ്ഞിപ്പാലം. ഖബറടക്കം പറമ്പിൽ പള്ളി ഖബർസ്ഥാനിൽ.