കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം മേലേകാരോത്ത് പറമ്പില്‍ താമസിക്കുന്ന പാർവതികുട്ടി അമ്മ (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍കുട്ടി നായര്‍. മക്കള്‍: നളിനി (പി.വി.എസ് ഹോസ്പിറ്റല്‍), ഉണ്ണികൃഷ്ണന്, സുരേഷ് കുമാര്‍. മരുമക്കള്‍: ചന്ദ്രശേഖരന്, ജിഷ. സഹോദരങ്ങള്‍: ഗംഗാധരന് നായര്‍, ലക്ഷ്മി അമ്മ, ഓമനകുട്ടി, പരേതയായ നാരായണികുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തില്‍.