പെരുമണ്ണ: പുത്തൂർമഠം ചെറാട്ട് ഷംസുദ്ദീൻ (63) നിര്യാതനായി. ശനിയാഴ്ച പുലർച്ച രണ്ടരയോടെ പുത്തൂർമഠം അങ്ങാടിയിൽ സൈക്കിളിൽനിന്ന് വീണനിലയിൽ കണ്ടെത്തുകയായിരുന്നു. റോഡിൽ വീണുകിടക്കുന്ന ഷംസുദ്ദീനെ പൊലീസുകാരാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 15 വർഷത്തോളമായി പെരുമണ്ണയിൽ ചായക്കട നടത്തുന്ന ഷംസുദ്ദീൻ പുലർച്ച രണ്ടര മുതൽ രാവിലെ ഒമ്പതു വരെയാണ് കട തുറക്കുന്നത്. ഭാര്യ: സാറ. മക്കൾ: ശംസീർ, ഷഫീഖ് (ദുബൈ), ഷഫീറ. മരുമക്കൾ: മുനീർ (കട്ടാങ്ങൽ), റുസ്ല, ഫിദ.