കേച്ചേരി: മതപണ്ഡിതനും ജീവകാരുണ്യ-സാമൂഹിക പ്രവർത്തകനുമായ കേച്ചേരി പറപ്പൂർ രായ്മരയ്ക്കാർ വീട്ടിൽ ആർ.വി. അലി മുസ്ലിയാർ (78) യു.എ.ഇ യിലെ അജ്മാനിൽ നിര്യാതനായി. നാല് പതിറ്റാണ്ടിലേറെയായി അജ്മാനിൽ ഔഖാഫിനുകീഴിലെ മസ്ജിദിൽ ജോലിക്കാരനാണ്. എം.ഐ.സി കേച്ചേരി യൂനിറ്റ് അജ്മാൻ പ്രസിഡൻറ്, അജ്മാൻ കെ.എം.സി.സി മണലൂർ നിയോജക മണ്ഡലം രക്ഷാധികാരി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: മർയം. മക്കൾ: ഉനൈസ് (ഇബ്രാഹിം), നിയാസ്, ഫുളൈൽ, റഹീല, റഫീല. മരുമക്കൾ: ഹജീബ, ഫഹ് നിത, നജീബ, യാസിർ, അക്ബർ അലി. പരേതനായ മതപണ്ഡിതൻ ആർ.വി. സിദ്ദീഖ് മുസ്ലിയാർ സഹോദരനാണ്.