പുല്ലൂർ: ഇരിങ്ങാലക്കുട-ചാലക്കുടി റോഡിൽ പുല്ലൂർ തൊമ്മാന സെന്ററിനടുത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് മാപ്രാണം തളിയക്കോണം സ്വദേശിയായ യുവാവ് മരിച്ചു. തൈവളപ്പിൽ വീട്ടിൽ സന്തോഷിന്റെ മകൻ കൃഷ്ണനുണ്ണിയാണ് (22) മരിച്ചത്. ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നോടെ കൃഷ്ണനുണ്ണി ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ പുല്ലൂരിലെയും തുടർന്ന് ചാലക്കുടിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആളൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മാതാവ്: മഞ്ജു. സഹോദരി: കൃഷ്ണപ്രിയ.