ആമ്പല്ലൂർ: രാപ്പാൾ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്തി മടങ്ങിയ മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചു. നെല്ലായി മാനിയേങ്കര അപ്പുവിന്റെ മകന് മുരളിയാണ് (53) മരിച്ചത്. നന്തിക്കര റെയില്‍വേ ഗേറ്റിന് സമീപം ഞായറാഴ്ച രാവിലെ പാളം മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മുളങ്കുന്നത്തുക്കാവ് മെഡിക്കൽ കോളജിലേക്ക് മാറ്റി.