മണ്ണുത്തി: ദേശീയപാതയില്‍ പട്ടിക്കാട് മേല്പാലത്തിനുസമീപം മൈല്‍കുറ്റിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു. കൊച്ചി പള്ളുരുത്തി സ്വദേശി വെളിപ്പറമ്പില്‍ ബാബുവിന്റെ മകന് അര്‍ജുനാണ് (25) മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന കമ്പിവേലിക്കകത്ത് കമുറുവിന്റെ മകന് നിസാമിനെ (25) ഗുരുതര പരിക്കുകളോടെ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ച രണ്ടോടെ ചെമ്പൂത്രയിലായിരുന്നു അപകടം. ബംഗളൂരുവില്‍നിന്ന് പള്ളുരുത്തിയിലേക്ക് വരുകയായിരുന്ന കാര്‍ സെന്റര്‍ മീഡിയേറ്ററിലെ മൈല്‍കുറ്റിയില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ അര്ജുന് സംഭവസ്ഥലത്തുതന്നെ മരിച്ചു. നിസാമിന്റെ തലക്കും ഗുരുതര പരിക്കുണ്ട്. കാറിലുണ്ടായിരുന്ന മറ്റ് നാലുപേരുടെ പരിക്ക് ഗുരുതരമല്ല. പീച്ചി പൊലീസും ഹൈവേ പൊലീസും എത്തി കാര്‍ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മരിച്ച അര്‍ജുനിന്റെ മാതാവ്: ഗിരിജ. സഹോദരന്: ആദര്‍ശ്.