കരുളായി: ചെട്ടിയിൽ കുട്ടിമല പരേതനായ പന്നിക്കോടൻ ബീരാൻകുട്ടിയുടെ മകൻ അബ്ദുന്നാസർ സൈനി (38) നിര്യാതനായി. എസ്.എസ്.എഫ് നിലമ്പൂർ ഡിവിഷൻ എക്സിക്യൂട്ടിവ് അംഗം, കരുളായി സെക്ടർ പ്രസിഡന്റ്, തിരുമുണ്ടി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ്, ചെട്ടിയിൽ മഹല്ല് കമ്മിറ്റി അംഗം തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു. മാതാവ്: പരേതയായ മൈമൂന. ഭാര്യ: റസീന. മക്കൾ: അഷ്മിൽ, ഷാമിൽ, അജ്വദ്.