നിലമ്പൂർ: നിലമ്പൂർ-ഷൊർണൂർ പാതയിൽ നിലമ്പൂർ വീട്ടിച്ചാൽ ഷിബു റോഡിന് സമീപം റെയിൽവേ പാളത്തിൽ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി തയ്യിൽ മോഹനന്റെ (57) മൃതദേഹമാണ് തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ കണ്ടത്. 25 വർഷത്തോളമായി ഇയാൾ കരുളായിയിൽ ഒറ്റക്കാണ് താമസം. നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഇയാളുടെ പഴ്സിൽനിന്ന് ഫോട്ടോയും ബാക്ക് അക്കൗണ്ട് രേഖയും സമീപത്തുനിന്ന് ഫോണും പൊലീസിന് ലഭിച്ചു. ഫോണിലേക്ക് അവസാന കോൾ വന്ന നമ്പറിലേക്ക് വിളിച്ചാണ് മരിച്ചത് മോഹനനാണെന്ന് പൊലീസ് സ്ഥീരികരിച്ചത്. ഇടുക്കിയിലെ മകളാണ് ഫോൺ അറ്റന്റ് ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് .