വാണിമേൽ: നരിപ്പറ്റയിലെ പൗരപ്രമുഖനും ദീർഘകാലം മുസ്ലിം ലീഗ് നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ചെവിട്ടുപാറ അമ്മദ് ഹാജി (78) നിര്യാതനായി. നിലവിൽ ചെവിട്ടുപാറ മസ്ജിദുന്നൂർ പ്രസിഡന്റും നരിപ്പറ്റ അൻവാറുൽ ഉലൂം മദ്റസ പ്രസിഡന്റുമാണ്. സേവനരംഗത്തോടൊപ്പം കാർഷിക വ്യാപാര മേഖലയിലും സജീവമായിരുന്നു. ഭാര്യ: പരേതയായ കോമത്തുകണ്ടി ആയിശു ഹജ്ജുമ്മ (കുമ്മങ്കോട്). മക്കൾ: പാത്തൂട്ടി (നരിപ്പറ്റ), കുഞ്ഞബ്ദുല്ലക്കുട്ടി (അബൂദബി), നസീർ (ദുബൈ), റസീന (ചിയ്യൂര്), രഹന (കോടിയൂറ), നൗഫൽ (അബൂദബി). റഹീം (ദുബൈ), ഉബൈദ് (നാദാപുരം മണ്ഡലം അബൂദബി കെ.എം.സി.സി പ്രവർത്തക സമിതി അംഗം). മരുമക്കൾ: പരേതനായ മൊയ്തു (നരിപ്പറ്റ), റാബിയ (കോടിയൂറ), നസീറ (നാദാപുരം), സലാം കിഴക്കയിൽ (ചിയ്യൂര്), കുഞ്ഞബ്ദുല്ല മോറോടന്റെവിട (കോടിയൂറ), സറീന (നാദാപുരം), അംഷിറ (കുമ്മങ്കോട്), അസ്മീറ (കുളങ്ങരത്ത്). സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, കുഞ്ഞയിശ, മാമി, ഖദീജ.