കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വളപ്പിൽ ബാലകൃഷ്ണൻ (75) നിര്യാതനായി. ആന്തട്ട ഗവ. യു.പി സ്കൂൾ, ഭജനമഠം ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. മാടാക്കര ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ചു. ചെങ്ങോട്ടുകാവ് സൈമയുടെ സ്ഥാപക സെക്രട്ടറിയാണ്. ആശ്വാസം പാലിയേറ്റിവ് സൊസൈറ്റിയുടെ പ്രസിഡന്റാണ്. ഭാര്യ: വിമല. മക്കൾ: ബിജുല (ബി.എസ്.എൻ.എൽ), ബിനില (ഗവ. ഫിഷറീസ് എച്ച്.എസ് അധ്യാപിക). മരുമകൾ: സന്തോഷ് (അധ്യാപകൻ, പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ), ശ്യാം പ്രകാശ് (സബ് കോടതി വടകര). സഹോദരങ്ങൾ: ജാനു, പ്രസന്ന, പരേതയായ ലക്ഷ്മിക്കുട്ടി. സഞ്ചയനം ശനിയാഴ്ച.