ആറ്റിങ്ങൽ: കവലയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപം തെക്കേവിള വീട്ടിൽ പരേതനായ നാണു മുതലാളിയുടെ ഭാര്യ ആർ. ശാരദ (92) നിര്യാതയായി. ദീർഘകാലം മണമ്പൂർ ഗ്രാമപഞ്ചായത്ത് മെംബറായിരുന്നു. മക്കൾ: എൻ. സത്യപാലൻ(സെക്രട്ടറി, എസ്.എൻ.ഡി.പി ശാഖാ യോഗം, കവലയൂർ), സരള, സുശീല (റിട്ട. ഓഫിസർ, കനറ ബാങ്ക്). മരുമക്കൾ: രാധിക, പരേതനായ ശശിധരൻ, സുധീശൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.