താനൂർ: ദിവസങ്ങൾക്കുമുമ്പ് അജ്ഞാത വാഹനമിടിച്ച് ചികിത്സയിലിരുന്ന വയോധിക മരിച്ചു. താനൂർ ടൗൺ വാഴക്കത്തെരുവിന് സമീപം പള്ളീമാക്കാനകത്ത് മൈമൂനയാണ് (ഇമ്പിച്ചുമ്മ ഹജ്ജുമ്മ -73) മരിച്ചത്. മൂന്നുദിവസം മുമ്പ് അയൽവീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. ഭർത്താവ്: പരേതനായ സി.പി. മുഹമ്മദുകുട്ടി ഹാജി. മക്കൾ: അബ്ദുൽ ഗഫൂർ (സി.പി. ബാബു), സമീർ, നസീർ, നിഷാർ, കമറുന്നിസ. മരുമക്കൾ: മുഹമ്മദ് അലി, ശരീഫ, ഹസീന, സഫീന, ശിഫ.