പെരുമാതുറ: ആലപ്പുഴ, ആറാട്ടുപുഴ കണ്ടങ്കേരിപുതുവൽ വീട്ടിൽ അഡ്വ. എം.എസ്. ഉസ്മാൻ (70- മാവേലിക്കര ബാറിലെ അഭിഭാഷകൻ) നിര്യാതനായി. കേരള യൂനിവേഴ്സിറ്റി മുൻ സെനറ്റ് അംഗവും ആറാട്ടുപുഴ പഞ്ചായത്ത് മുൻ അംഗവും ഡി.സി.സി മുൻ അംഗവുമായിരുന്നു. ഭാര്യ: നജ്മ. മക്കൾ: തൗസീഫ് (കാനഡ), സജാ (എസ്.ബി.ഐ മാവേലിക്കര), സബാ (മുൻസിഫ് മജിസ്ട്രേറ്റ് പരവൂർ). മരുമക്കൾ: സുമി തൗസീഫ് (കാനഡ), സജാദ് (അബൂദബി), അജ്മൽ (സൗദി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ആറാട്ടുപുഴ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.