മണ്ണാര്‍ക്കാട്: വയോധികനെ കിണറിന്റെ കമ്പിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പറങ്ങോടത്ത് ക്ഷേത്രത്തിന് സമീപം ഐശ്വര്യയില്‍ പൂന്തിയില്‍ മാധവന് നായരാണ് (86) മരിച്ചത്. വടക്കുമണ്ണത്ത് വിജയ് ജ്യോതി ഓഡിറ്റോറിയത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കിണറിന്റെ കമ്പിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഗ്നിരക്ഷസേന എത്തി മൃതദേഹം പുറത്തെടുത്തു. അരകുര്‍ശ്ശി അമ്പലത്തിന് സമീപം കട നടത്തിയിരുന്നയാളാണ്. സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫിസര്‍ പി.കെ. രഞ്ജിത്ത്, ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫിസര്‍മാരായ സുരേഷ്, മഹേഷ്, സുഭാഷ്, ഹോം ഗാര്‍ഡ് അനില്‍കുമാര്‍, ഡ്രൈവര്‍ വിജിത്ത് എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മണ്ണാര്‍ക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ മാധവിക്കുട്ടി അമ്മ. മക്കൾ: ബാബു, ബാലു, ബീന, ബിന്ദു, ബിജു, ബിനു. മരുമക്കൾ: ശ്രീകുമാരൻ, സുദർശ്ശനൻ, ബാബു, ബാലചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഐവർ മഠത്തിൽ.