കോഴിക്കോട്: വെള്ളിപറമ്പ് തലാഞ്ചേരി വീട്ടില്‍ പി.ടി. ഉണ്ണിമാധവന് നായര്‍ (86) നിര്യാതനായി. ജന്മഭൂമിയുടെ കോഴിക്കോട്ടെ ആദ്യ ലേഖകനായിരുന്നു. കോഴിക്കോട് ജനസംഘം ഓഫിസിലെ ആദ്യകാല ചുമതലക്കാരില്‍ ഒരാളാണ്. കോഴിക്കോട് പ്രസ്ക്ലബിന്റെ ട്രഷററായിരുന്നു. സീനിയര്‍ ജേണലിസ്റ്റ് യൂനിയന്റെ കെ.കെ. മേനോൻ പ്രഥമ അവാര്‍ഡ്, വിജില്‍ ഹ്യൂമൻറൈറ്റ്സ് പത്രപ്രവര്‍ത്തക അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. വിമോചന സമരം, മലപ്പുറം ജില്ല രൂപവത്കരണ വിരുദ്ധ സമരം, കെ.ജി. മാരാരുടെ നേതൃത്വത്തില്‍ നടന്ന വാളയാര്‍ ചെക്പോസ്റ്റ് സമരം എന്നിവയില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചിരുന്നു. ഭാര്യ: പരേതയായ സതീദേവി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.