മാറഞ്ചേരി: മാറഞ്ചേരിയിൽ വീട്ടുവളപ്പിലെ കിണറ്റിൽവീണ് കുഞ്ഞ് മരിച്ചു. പൊന്നാനി കറുകത്തിരുത്തി സ്വദേശി കുറ്റിപ്പുറത്ത് വളപ്പിൽ സൈനുൽ ആബിദീന്റെ മകൻ അഹമ്മദ് സൈൻ (മൂന്ന്) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മാതാവായ മാറഞ്ചേരി സ്വദേശി സഹലയുടെ വീട്ടിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. ആൾമറക്ക് അധികം പൊക്കമില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീണ കുഞ്ഞിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.