വെള്ളിപറമ്പ്: പി.കെ.എം സ്റ്റോർ ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന മുഹമ്മദ് ഹാജി (ചെറിയമോൻക-73) നിര്യാതനായി. ഭാര്യ: സൈനബ (മായനാട്). മക്കൾ: അഹമ്മദ് കോയ (ബാബു), അബൂബക്കർ. മരുമക്കൾ: ലൈല (കൊളത്തറ), ജാഹിറ (പാലാഴി). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വെള്ളിപറമ്പ് ജുമുഅത്ത് പള്ളിയിൽ.