ചങ്ങരംകുളം: കോക്കൂർ സ്വദേശിയും ചങ്ങരംകുളത്തെ ഓട്ടോറിക്ഷ ഡ്രൈവറുമായ പിലാക്കൽ സുന്ദരൻ (48) മധുര റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. മധുരയിൽ സിനിമ ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പരേതനായ പിലാക്കൽ അയ്യപ്പന്റെ മകനാണ്. ഭാര്യ: അംബിക. മകൾ: ഹണീബിയ.