നിലമ്പൂർ: ചാലിയാർ ഇടിവണ്ണ മാലേത്ത് വീട്ടിൽ ജോൺ കുര്യൻ (89) നിര്യാതനായി. കോട്ടയം തിടനാട് സ്വദേശിയാണ്. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: മേരി, റ്റെസി, സിസ്റ്റർ ജോൺ സി, (മണിപ്പൂർ ഇംഫാൽ), സോളി. മരുമക്കൾ: പരേതനായ ഫ്രാൻസിസ്, ജെയിംസ്, കുട്ടിയച്ചൻ ഉപ്പൂട്ടിൽ (ഇടിവണ്ണ). സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ഇടിവണ്ണ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.