രാമപുരം: കെ. വേലായുധൻ സൺസ് ജ്വല്ലറി ഉടമ കൊലവർ കുന്നത്ത് രാജൻ (63) നിര്യാതനായി. ഓൾ കേരള ഗോൾഡ്, സിൽവർ മർച്ചന്റ് അസോസിയേഷൻ അങ്ങാടിപ്പുറം യൂനിറ്റ് വൈസ് പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂനിറ്റ് എക്സിക്യൂട്ടിവ് അംഗവുമായിരുന്നു. പിതാവ്: പരേതനായ കെ. വേലായുധൻ. മാതാവ്: പരേതയായ വള്ളി. ഭാര്യ: ബീന (ഫറോക്ക്). മക്കൾ: ദിവ്യ, ദൃശ്യ, ദിൽന, ദിൽജിത്ത്. മരുമക്കൾ: ജലീഷ് (കോഴിക്കോട്), ഷിജുദാസ് (പേരാമ്പ്ര). സഹോദരങ്ങൾ: ദേവകി, സരോജ, മോഹൻദാസ് (കെ.വി ജ്വല്ലറി, അങ്ങാടിപ്പുറം), ഗീത, ലത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തറവാട്ട് ശ്മശാനത്തിൽ.