കൊടുവള്ളി: കൊയിലാണ്ടി-മുക്കം-എടവണ്ണ സംസ്ഥാനപാതയിൽ മുത്തേരി സ്കൂളിനു മുന്നിൽ ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. രാരോത്ത് ചാലിൽ ഞെള്ളോറമ്മൽ അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ് ഫസൽ (19) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കൊടുവള്ളിയിൽനിന്ന് മുക്കത്തേക്കുള്ള യാത്രയിലാണ് അപകടത്തിൽപെടുന്നത്. ഗുരുതര പരിക്കേറ്റ മുഹമ്മദ് ഫസലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും സഹയാത്രികൻ പാലക്കുറ്റി ആമിയം പൊയിൽ മുഹമ്മദ് മുനവ്വറിനെ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: മുഹമ്മദ് നിഹാൽ, നിഹ മെഹബിൻ.