സുൽത്താൻ ബത്തേരി: ചുള്ളിയോടിനു സമീപം മംഗലംകാപ്പ് കാപ്പുംകരയില്‍ വിദ്യാർഥിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചുള്ളിയോട് കോളിമൂല നാരായണൻ-ഓമന ദമ്പതിമാരുടെ മകൻ നയജിത്തി(20)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചുള്ളിയോട് മംഗലംകാപ്പ് എസ്റ്റേറ്റ് കുളത്തിൽ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. യുവാവിനെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു. തുടർന്ന് രക്ഷിതാക്കൾ നൂൽപുഴ പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടയിലാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. നൂല്പുഴ പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു. സുൽത്താൻ ബത്തേരി കേരള അക്കാദമിയിൽ രണ്ടാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്. സഹോദരി: നയന.